ജെറുസലേം: ആരാധനാലയത്തെ ആയുധ സംഭരണ കേന്ദ്രമാക്കി ഹമാസ് ഭീകരർ. ഗാസയിലെ മസ്ജിദിലാണ് ഭീകരർ ആയുധങ്ങളും റോക്കറ്റുകളും സൂക്ഷിക്കുന്നത്. ഇതിന്റെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു.
മസ്ജിദിനുള്ളിൽ തീർത്ത രഹസ്യ അറയിലാണ് ഭീകരർ ആയുധങ്ങൾ സംഭരിക്കുന്നത്. ഇതിന് പുറമേ ബോംബുൾപ്പെടെയുണ്ടാക്കുന്നതിനുള്ള പ്രത്യേക സ്ഥലവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെയാണ് സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണം. മോർട്ടറുകൾ, വെടിമരുന്ന്, റോക്കറ്റുകളുടെ നിർമ്മാണത്തിനായുള്ള രൂപ രേഖകൾ, തോക്കുകൾ, റോക്കറ്റുകൾ, എന്നിവ ഇവിടെ നിന്നും ഇസ്രായേൽ സൈന്യം കണ്ടെത്തിയിട്ടുണ്ട്.
ഗാസയിലെ മസ്ജിദുകൾ ഹമാസ് ഭീകരരുടെ പ്രധാന ഒളിത്താവളമാണ്. ഇതേ തുടർന്നാണ് മസ്ജിദിനുള്ളിൽ കയറി ഇസ്രായേൽ സേന പരിശോധിച്ചത്. ഇതിനുള്ളിലെ ഭീകരരുടെ കേന്ദ്രം സേന തകർത്തിട്ടുമുണ്ട്.
ആരാധന നടത്തേണ്ടയിടങ്ങൾ ഭീകരവാദത്തിനായി ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് ഇസ്രായേൽ സൈന്യം വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഒരിക്കൽ ആരാധനാ കേന്ദ്രമായവിടം ഇപ്പോൾ ഭീകര കേന്ദ്രം ആയിരിക്കുന്നുവെന്നും സേന പറയുന്നു.
Discussion about this post