കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരാണ് അറസ്റ്റിലായത്. എരുമേലി പോലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കർണാടക സ്വദേശികളുടെ ഫോണാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. എരുമേലിയിൽ പേട്ടതുള്ളലിനിടെ ആിരുന്നു സംഭവം. തോൾ സഞ്ചിയിൽ നിന്നുമാണ് ഫോണുകൾ മോഷ്ടിച്ചത്. തുടർന്ന് അവിടെ നിന്നും കടന്നു കളയുകയായിരുന്നു.
ഫോൺ പോയെന്ന് വ്യക്തമായതോടെ അയ്യപ്പ ഭക്തർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകളും കണ്ടെടുത്തു.












