ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദികൾ പിടിയിൽ. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മു പോലീസ് അറിയിച്ചു.
‘മുംതാസ് അഹമ്മദ് ലോൺ, ജഹാംഗീർ അഹമ്മദ് ലോൺ എന്നിവരാണ് പിടിയിലായത്. ഇവർ കുപ്‌വാരയിലെ ട്രെഹ്‌ഗാം നിവാസികളാണ്. ഇവരിൽ നിന്നും 8 ഗ്രനേഡുകൾ, 2 പിസ്റ്റളുകൾ, 4 മാഗസിനുകൾ, 2 ഫില്ലർ മാഗസിനുകൾ എന്നിവയുൾപ്പെടെയുള്ള ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്’- പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
ദേശീയ പാത ബൈപാസിലൂടെ ഭീകരരുടെ നീക്കത്തെക്കുറിച്ച് ഇന്നലെ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ശ്രീനഗർ പോലീസിന്റെയും സിആർപിഎഫിയും സംഘം ഷാം ലാലിന് സമീപം പരിശോധന ശക്തമാക്കി. ചെക്ക്പോസ്റ്റിൽ പരിശോധനക്കിടെ പരിമ്പോറയിൽ നിന്ന് വന്ന ജമ്മു രജിസ്ട്രേഷൻ കാർ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതേതുടർന്നാണ് ഭീകരരെ പിടികൂടിയത്. ആയുധ നിയമപ്രകാരവും സ്‌ഫോടക വസ്തു നിയമപ്രകാരവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
Discussion about this post