Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടും, നടക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള അന്നദാന മണ്ഡപം പൊളിച്ചത് അയപ്പഭക്തരോടുള്ള പിണറായിയുടെ കലി അടങ്ങാത്തത് കൊണ്ട്” : കെ.സുരേന്ദ്രന്‍

by Brave India Desk
Nov 22, 2023, 06:57 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂര്‍: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരളയാത്ര ഭരണസ്തംഭനത്തിന് ആക്കം കൂട്ടുന്ന നടപടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൊഴിലുറപ്പുകാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥന്മാര്‍ വരെ നവകേരളയാത്രയ്ക്ക് പോവുന്നത് കൊണ്ട് സര്‍ക്കാരിന് നഷ്ടം മാത്രമേയുള്ളൂവെന്നും തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

“ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനാണ് നവകേരള സദസ് നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ജനങ്ങള്‍ക്ക് പരാതി പറയാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളത്. ജനങ്ങള്‍ക്ക് ഒരു ഉപകാരവുമില്ലാത്ത നവകേരളയാത്ര പ്രഹസനമായി മാറി കഴിഞ്ഞു. ഇത് വെറും പൊറാട്ട് നാടകം മാത്രമാണ്. ഉദ്യോഗസ്ഥന്‍മാരെ വെച്ച് പരാതി വാങ്ങുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പരാതി കൊടുക്കാന്‍ കളക്ട്രേറ്റുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളുമുണ്ടല്ലോ? സര്‍ക്കാര്‍ മിഷനറി ഉപയോഗിച്ച് വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം മാത്രമാണ് നടക്കുന്നത്”, സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Stories you may like

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

പച്ചക്കള്ളമാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വ്യാജപ്രചരണം ആവര്‍ത്തിക്കുകയാണ്. ലൈഫ് പദ്ധതി സംസ്ഥാനത്തിന്റെ മാത്രമാണെന്ന് വീരവാദം മുഴക്കിയിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പദ്ധതി മുടങ്ങിയത് കേന്ദ്രം അവഗണിച്ചതു കൊണ്ടാണെന്നാണ് പറയുന്നത്. ക്ഷേമപെന്‍ഷന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. സര്‍ക്കാരിന്റെ വലിയ നേട്ടമായി അവതരിപ്പിച്ച ക്ഷേമപെന്‍ഷന്‍ കേന്ദ്രസര്‍ക്കാര്‍ പണം കൊടുക്കാത്തത് കൊണ്ട് മുടങ്ങിയെന്നാണ് പറയുന്നത്. കേന്ദ്രവിഹിതം കൃത്യമായി കൊടുക്കുമ്പോള്‍ സംസ്ഥാന വിഹിതം മുടങ്ങുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. തൊഴിലുറപ്പ് പദ്ധതിയുടെ കാര്യത്തിലും നെല്ലിന്റെ സംഭരണത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസ് നടത്തിയിട്ടും ഇതുവരെ ഒരു വ്യവസായിയും കേരളത്തില്‍ സംരംഭം നടത്താമെന്ന് പറയുന്നില്ല. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന മുഖ്യമന്ത്രി ശരിക്കുള്ള പ്രതിഷേധം കാണാന്‍ പോവുന്നേയുള്ളൂ. ഹമാസ് അനുകൂല റാലിയില്‍ പറഞ്ഞ കാര്യം തന്നെയാണ് നവകേരള സദസിലും മുഖ്യമന്ത്രി പറയുന്നത്. രാഷ്ട്രീയം പറയാന്‍ പാര്‍ട്ടി പൊതുയോഗം വെച്ചാല്‍ പോരെയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

“അതേസമയം, യൂത്ത് കോണ്‍ഗ്രസിന് വ്യാജ അദ്ധ്യക്ഷനെയാണ് എഐസിസി അവരോധിച്ചത്. പരാതി നല്‍കിയ പ്രവര്‍ത്തകരെ അവഗണിച്ച് വ്യാജന്‍മാരെ ചുമതലയേല്‍പ്പിച്ചു. തീവ്രവാദികള്‍ ചെയ്യുന്ന കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യുന്നത്. പാലക്കാട് എംഎല്‍എയും കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനുമാണ് ഇതിന് പിന്നില്‍. പൊലീസിന്റെ അന്വേഷണത്തില്‍ മെല്ലെപ്പോക്ക് നടക്കുന്നു. മദര്‍ കാര്‍ഡ് ഉപയോഗിച്ച ടോമിന്‍ മാത്യുവിനെ ചോദ്യം ചെയ്തില്ല. സിആര്‍ കാര്‍ഡ് ആപ്പിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരില്‍ വിഡി സതീശന് നല്ല സ്വാധീനമുണ്ട്. നാടിനെ ബാധിക്കുന്ന പ്രശ്‌നത്തില്‍ സമഗ്രമായ അന്വേഷണം വേണം. സംസ്ഥാന വ്യാപകമായി വ്യാജ കാര്‍ഡുണ്ടാക്കാന്‍ ട്രെയിനിംഗ് നടന്നിട്ടുണ്ട്”, ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

കൂടാതെ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയുള്ള അന്നദാന മണ്ഡപം ഇന്നലെ അര്‍ദ്ധരാത്രി പൊലീസ് തകര്‍ത്തത് പ്രതിഷേധാര്‍ഹമാണ്. ഇത് പിണറായി വിജയന് അയ്യപ്പഭക്തരോടുള്ള കലി അടങ്ങിയിട്ടില്ലെന്നുള്ളതിന്റെ ഉദാഹരണമാണ്. ലക്ഷങ്ങള്‍ക്ക് പ്രയോജനം കിട്ടുന്ന അന്നദാന മണ്ഡപം എന്തിനാണ് തകര്‍ത്തത്? പിണറായി വിജയന്‍ ഹിരണി കശിപുവിനെ പോലെയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Tags: Pinarayi Vijayank.surendranNAVAKERALA
Share5
Tweet
Send
Share

Latest stories from this section

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

‘വിശ്വാസ്യതയുള്ള സിബിഐ ഉദ്യോഗസ്ഥൻ അന്വേഷിക്കണം’ ; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

മാസപ്പടി കേസ് നിയമവഴിയിൽ; സർക്കാരും സിപിഎമ്മും രാഷ്ട്രീയ പ്രതിസന്ധിയിൽ!’

Latest News

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ധ്രുവ് റാഠി  ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

ധ്രുവ് റാഠി ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ; ജന്തർ മന്തർ പ്രതിഷേധത്തിന് മുന്നോടിയായി കരുതൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies