മലപ്പുറം: മലപ്പുറത്ത് 13 കാരനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ യൂട്യൂബറെന്ന് പോലീസ്. മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് പീഡനകേസിൽ അറസ്റ്റിലായത്.
ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നു എന്നും 13 കാരൻ വെളിപ്പെടുത്തിയിരുന്നു. സ്കൂൾ അദ്ധ്യാപികയോടാണ് കുട്ടി ഇക്കാര്യങ്ങൾ പറഞ്ഞത്. ടീച്ചർ ഇക്കാര്യം പോലീസിൽ അറിയിക്കുകയായിരുന്നു. വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ കാര്യമുണ്ടെന്ന് തെളിഞ്ഞു. തുടർന്നാണ് അറസ്റ്റ്.
മദ്രസ അദ്ധ്യാപകനും അറിയപ്പെടുന്ന മത പ്രഭാഷകനുമാണ് മുഹമ്മദ് ഷാക്കിർ ബാഖവി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.
Discussion about this post