മലപ്പുറം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള ഉത്തരവിൽ നടപടിയുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. ഇന്നലെയാണ് വിദ്യാർത്ഥികളെ വിട്ട് നൽകണമെന്ന് തിരൂരങ്ങാടി ഡിഇഒ പ്രധാന അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയത്.
സംഭവത്തിൽ ബാലാവകാശ കമ്മീഷൻ മലപ്പുറം വിദ്യാഭ്യാസ ഉപ ഡയക്ടറോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഉത്തരവിൽ രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപക സംഘടനകളിൽ നിന്നുമെല്ലാം രൂക്ഷവിമർശനം ആണ് ഉയർന്നിരുന്നത്. ഇതിനിടെയാണ് ബാലവകാശ കമ്മീഷൻ കേസ് എടുത്തത്.
മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള നിർദ്ദേശം. എല്ലാ കുട്ടികളും വേണ്ടയെന്നും അച്ചടക്കമുള്ളവർ മാത്രം മതിയെന്നുമായിരുന്നു നിർദ്ദേശം നൽകിയത്. താനൂർ ഉപജില്ലയിലെ ഒരു സ്‌കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് നൂറുകുട്ടികളെയും എത്തിക്കണം എന്നും പറഞ്ഞിരുന്നു.
അതേസമയം ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധവുമായി എബിവിപി രംഗത്ത് എത്തിയിട്ടുണ്ട്. ഡിഡിഇ ഓഫീസിലേക്ക് എബിവിപി മാർച്ച് നടത്തും. വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.
Discussion about this post