ലക്‌നൗ: രാജസ്ഥാനിൽ ക്രമസമാധാന നില ആകെ തകർന്നെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ യുപിയിൽ നടന്നാൽ ബുൾഡോസറുകളാകും ഇതിന് മറുപടി പറയുകയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജോധ്പൂരിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് വർഷങ്ങൾക്ക് മുൻപ് ജോധ്പൂരിൽ വാളും മറ്റ് മാകരായുധങ്ങളുമായി ഒരു സംഘം കലാപമുണ്ടാക്കി. ഈ കലാപം യുപിയിലാണ് നടന്നത് എങ്കിൽ ബുൾഡോസർ കൊണ്ടാകും സർക്കാർ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകുക. അക്രമികളോട് രാജസ്ഥാൻ സർക്കാർ മൗനം പാലിക്കുന്നു. അക്രമികളോട് സർക്കാരിനുള്ളത് മൃതുസമീപനം ആണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ കലാപത്തിന്റെയും കർഫ്യൂവിന്റെയും സർക്കാരായി ഗെഹ്ലോട്ട് സർക്കാർ മാറിയിരിക്കുന്നു. വോട്ട് ബാങ്ക് സുരക്ഷിതമാക്കാൻ നാടിയെ മൊത്തം അരാജകത്വത്തിലേക്ക് തള്ളിവിടുകയാണ് കോൺഗ്രസ് സർക്കാർ ചെയ്യുന്നത്. ഇതിനൊരു മാറ്റം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. ബിജെപി സ്ഥാനാർത്ഥികൾക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ സന്യാസിമാർ കൊല്ലപ്പെട്ടപ്പോൾ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തില്ല. വോട്ട് രേഖപ്പെടുത്തുമ്പോൾ ഇക്കാര്യം ഒർമ്മയിൽ ഉണ്ടാകണം. മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ച് രാജസ്ഥാനിലെ സർക്കാരും അറിഞ്ഞിരിക്കണം.
Discussion about this post