ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് പരാമർശം നടത്തിയ സംഭവത്തിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന് നോട്ടീസ് അയച്ചു. പ്രധാനമന്ത്രി പോക്കറ്റടിക്കാരൻ ആണെന്ന തരത്തിൽ നടത്തിയ പരാമർശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്. രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ബിജെപി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നോട്ടീസ് നൽകിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജസ്ഥാനിൽ ബർമെറിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു രാഹുലിന്റെ പരാമർശം. പ്രധാനമന്ത്രി പോക്കറ്റടിക്കാരൻ ആണെന്നും, ദുശ്ശകുനം ആണെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് 14 ലക്ഷം കോടി രൂപയുടെ കടമാണ് രാജ്യത്തിന് പ്രധാനമന്ത്രി വരുത്തിവച്ചത് എന്നും പറഞ്ഞിരുന്നു.
പരാമർശത്തിന് പിന്നാലെ രാഹുലിനെതിരെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്.
Discussion about this post