തിരുവനന്തപുരം: ഭാഗ്യശാലികളെ തേടി ക്രിസ്തുമസ് -ന്യൂയര്‍ ബംപറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന.് ഒന്നാം സമ്മാനം ഇത്തവണ 20 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട്. രണ്ടാം സമ്മാനവും 20 കോടി രൂപയാണ്. എന്നാലത് ഇരുപത് പേര്‍ക്ക് ഒരു കോടി എന്ന നിലയിലാണ്. ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന് കൂടി ലഭിക്കും. അങ്ങനെ നോക്കുമ്പോള്‍ ഒറ്റ ബംപര്‍ വഴി 23 കോടിപതികളാണ് ഉണ്ടാവന് പോവുന്നത്.
പത്ത് സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറങ്ങുന്നത്. മൂന്നാം സമ്മാനം മുപ്പത് പേര്‍ക്ക് 10 ലക്ഷം രൂപ വീതവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), നാലാം സമ്മാനം ഇരുപത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപയും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), അഞ്ചാം സമ്മാനം ഇരുപത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും (ആകെ നാല്പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും ലഭിക്കും.
312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്ത് 400 രൂപയാണ് ഒരു ടിക്കറ്റിന് വില .ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പറുകാര്‍ക്ക് സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതം ലഭിക്കും. ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് പ്രത്യേക ഇന്‍സെന്റീവായി 35000 രൂപയും കൂടുതല്‍ ടിക്കറ്റ് വാങ്ങിയ രണ്ടാമത്തെയും മൂന്നാമത്തെയും ഏജന്റുമാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.
Discussion about this post