തങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങൾ ആഘോഷിക്കാനും നന്ദി പ്രകടിപ്പിക്കാനും അമേരിക്കക്കാർ ഒത്തുകൂടുകയും അവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന സമയമാണ് താങ്ക്സ്ഗിവിംഗ്. എന്നാൽ ഈ ദിനം അമേരിക്കയിലെ ടർക്കികളുടെ പേടിസ്വപ്നമാണെന്ന് പറയാം. ദശലക്ഷക്കണക്കിന് ടർക്കികളാണ് താങ്ക്സ്ഗിവിംഗ് ദിനത്തിൽ കശാപ്പ് ചെയ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് എതിർക്കുന്ന മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് (PETA ) വേറിട്ടൊരു ചിന്ത പങ്ക് വയ്ക്കുന്നത്. ടർക്കികളുടെ താങ്ക്സ് ഗിവിംഗ് ദിനത്തിൽ അവരുടെ തീൻമേശയിൽ മനുഷ്യരെ വിളമ്പുന്നതാണ് പെറ്റ മുന്നോട്ടുവയ്ക്കുന്ന ആശയം. ഈ ആശയം ചിത്രീകരിച്ച പെയിന്റിംഗ് പെറ്റ തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്.
മനുഷ്യരുടെ മാംസാഹാര രീതികളിൽ ടർക്കികളും മറ്റ് മൃഗങ്ങളും അഭിമുഖീകരിക്കുന്ന ക്രൂരതയെയും അനീതിയെയും കുറിച്ച് അവബോധം വളർത്തുന്നതിനായി ഈ മൃഗാവകാശ സംഘടന വർഷങ്ങളായി പ്രചാരണം നടത്തുന്നു. കാരുണ്യമുള്ളതും ആരോഗ്യകരവുമായ സസ്യാഹാരം ജീവിതശൈലിയായി പിന്തുടരാനും പെറ്റ പ്രോത്സാഹിപ്പിക്കുന്നു.
Discussion about this post