എറണാകുളം: മിക്സിപൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്. ഇതേ തുടർന്ന് ഗായിക ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
അപകടവിവരം അഭിരാമി ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. പാചക വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം ഉണ്ടായത് എന്ന് അഭിരാമി പറഞ്ഞു. പച്ചമാങ്ങ രസം ഉണ്ടാക്കുകയായിരുന്നു അഭിരാമി. വേവിച്ച മാങ്ങ മിക്സിയിൽ ഇട്ട് അടിക്കുകയായിരുന്നു. ഇതിനിടെ മിക്സി അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. അഭിരാമിയുടെ കൈ വിരലുകൾക്കാണ് പരിക്കേറ്റത്.
വലത് കയ്യിലെ അഞ്ച് വിരലുകളും മുറിഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെ അഭിരാമിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ താരം ഇപ്പോൾ വിശ്രമത്തിലാണ്.
അതേസമയം ഇതുകൊണ്ടൊന്നും താൻ പാചകം നിർത്താൻ പോകുന്നില്ലെന്ന് അഭിരാമി പറഞ്ഞു. ആദ്യമായിട്ടല്ല പാചകം ചെയ്യുന്നത്. പക്ഷെ എന്താണ് ഉണ്ടായത് എന്ന് അറിയുന്നില്ല. കുറച്ച് നാൾ വിശ്രമത്തിലായിരിക്കും. ഇതിന് ശേഷം വീണ്ടും പാചകപരിപാടി തുടരുമെന്നും ഗായിക കൂട്ടിച്ചേർത്തു.
Discussion about this post