കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബാലുശ്ശേരി മണ്ഡലം പ്രസിഡന്റാണ് ചീമുട്ട എറിയാൻ ശ്രമിച്ചത്.
ഉച്ചയോടെയായിരുന്നു സംഭവം. കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ തിരുവങ്ങൂരിൽ ആയിരുന്നു മുട്ടയെറിയാൻ ശ്രമം ഉണ്ടായത്. എന്നാൽ പോലീസ് തടുക്കുകയായിരുന്നു. ഇതിനിടെ ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ്. എലത്തൂർ മണ്ഡലത്തിലെ നന്മണ്ട ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെ സദസ്സിന് ശേഷം ആറ് മണിയോടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലാണ് പരിപാടി. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബസിന്റെ സുരക്ഷ വർദ്ധിപ്പിച്ചു.
Discussion about this post