കൊച്ചി: സുഹൃത്തുക്കളായ സുരേഷ് ഗോപിയുടെയും ഭീമൻരഘുവിന്റെയും രാഷ്ട്രീയജീവിതത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് നടൻ ബാബു നമ്പൂതിരി. സുരേഷ് ?ഗോപിയുടെ വളർച്ച കണ്ട് മറ്റുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള വിവാദം അനാവശ്യം. ചുമ്മാ പറഞ്ഞുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
‘സുരേഷ് ഗോപി വളരെ ഡീസന്റാണ്. എക്സ്ട്രീമിലി ഡീസന്റ്. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയുമാണ്. അതുപോലെ തന്നെ നല്ല മനസുള്ള പാവങ്ങളോട് കരുണയുള്ള വ്യക്തിയാണ്. എത്ര കിട്ടിയാലും മതിയാവാത്തതും ഒന്നും മറ്റുള്ളവർക്ക് ചെയ്ത് കൊടുക്കാത്തതുമായ ഒട്ടനവധി പേർ സിനിമയിലുണ്ട്. ആ ഒരു കൂട്ടത്തിൽ സുരേഷ് ഗോപി പെടില്ല. നല്ല ക്യാരക്ടറാണ്. തങ്കപ്പെട്ട മനുഷ്യനാണ്. പാവമാണെന്് ബാബു നമ്പൂതിരി ചൂണ്ടിക്കാട്ടി.
ഭീമൻ രഘു ചമ്മലോടെയാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത് പോലും. ഭീമൻ രഘുവിനൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. നടൻ എന്ന രീതിയിൽ അദ്ദേഹത്തെ ഞാൻ വിലയിരുത്തിയിട്ടില്ല. ഭീമൻ രഘു ബിജെപിക്കാരനായിരുന്നു. വേണ്ട ഒരു പരിഗണന കിട്ടാതെപോയപ്പോൾ പാർട്ടി മാറി. ഇങ്ങനെയൊക്കെ ചെയ്യുന്നൊരാളെ ഏതെങ്കിലും പാർട്ടി അംഗീകരിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ഇന്റിവിജ്വാലിറ്റി വേണ്ടേ,ശത്രുക്കളെ ബഹുമാനിക്കണ്ട. ഒരു പാർട്ടി കൊള്ളില്ലെന്ന് പറഞ്ഞാൽ മറ്റേ പാർട്ടിക്കാർ വാരിപുണരുമെന്ന് അദ്ദേഹം ധരിച്ചതാണ് തെറ്റ്. പിന്നെ ആവശ്യമില്ലാത്ത എഴുന്നേറ്റ് നിൽക്കലും. അതൊക്കെ കണ്ടപ്പോൾ ഇയാൾക്ക് എന്തുപറ്റിയെന്ന് തോന്നിയെന്നും ബാബു നമ്പൂതിരി പറഞ്ഞു.
Discussion about this post