ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾക്ക് വിട. ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ തന്നെ തുടരുമെന്ന് ടീം അറിയിച്ചു. ഡേവിഡ് മില്ലർ, ശുഭ്മാൻ ഗിൽ, മാത്യു വെയ്ഡ്, വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൺ എന്നിവരെയും ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയിട്ടുണ്ട്.
രാജസ്ഥാൻ റോയൽസ് രണ്ട് മലയാളി താരങ്ങൾ അടക്കം 9 പേരെ ഇത്തവണ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലയാളി താരങ്ങളായ അബ്ദുൾ ബാസിത്, കെ എം ആസിഫ് എന്നിവരെയാണ് ഒഴിവാക്കിയത് . ഒപ്പം വിദേശ താരങ്ങളായ ജോ റൂട്ട്, ഒബെദ് മക്കോയ്, ജേസൺ ഹോൾഡർ എന്നിവരും ഈ സീസണിൽ രാജസ്ഥാനിൽ ഉണ്ടാകില്ല. ആകാശ് വശിഷ്ട്, കുൽദീപ് യാദവ്, മുരുകൻ അശ്വിൻ, കെ സി കരിയപ്പ എന്നിവരേയും രാജസ്ഥാൻ ഒഴിവാക്കി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ശ്രീലങ്കന്‍ സ്പിന്നര്‍ വാനിന്ദു ഹസരങ്കയെ ഒഴിവാക്കി. ഒപ്പം ജോഷ് ഹേസല്‍വുഡ്, ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്ന്‍ പാര്‍നെല്‍ തുടങ്ങിയവരും ഇത്തവണ റോയൽ ചലഞ്ചേഴ്സിനായി ഐപിഎൽ മത്സരങ്ങളിൽ ഉണ്ടാകില്ല.
Discussion about this post