മുംബൈ: ഉത്സവ സീസണില്‍ ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ. വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൊമിസ്റ്റിക്, ഇന്റര്‍നാഷണല്‍ സര്‍വ്വീസുകളില്‍ മികച്ച കിഴിവ് നല്‍കിക്കൊണ്ടാണ് ക്രിസ്മസ് കംസ് ഏര്‍ലി” വില്‍പ്പന കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ഏതെങ്കിലും പോര്‍ട്ടലില്‍ നിന്നോ ഈ ആനുകൂല്യം ലഭിക്കും. നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വര്‍ഷം ഡിസംബര്‍ രണ്ടാം തീയതി മുതല്‍ അടുത്ത വര്‍ഷം മേയ് 30 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം എന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചിട്ടുള്ളത്
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്രിസ്മസ് വില്‍പ്പന
കമ്പനിയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലോഗിന്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് അടയ്ക്കേണ്ടതില്ല. കൂടാതെ എക്സ്പ്രസ് എഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭ്യമാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
എക്‌സ്‌ക്ലൂസീവ് അംഗങ്ങള്‍ക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വില്‍പ്പന ആനുകൂല്യങ്ങള്‍
ടാറ്റ ന്യൂപാസ് റിവാര്‍ഡ് പ്രോഗ്രാം അംഗങ്ങള്‍ക്ക് ന്യൂകോയിനുകളുടെ 8 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ, എക്സ്‌ക്ലൂസീവ് അംഗങ്ങള്‍ക്ക് ഭക്ഷണം, ബാഗേജ്, സീറ്റുകള്‍, ഫ്‌ലൈറ്റ് മാറ്റം, റദ്ദാക്കല്‍ ഫീസ് ഇളവ് എന്നിവയുടെ ആനുകൂല്യങ്ങള്‍ ആസ്വദിക്കാനാകും.
എയര്‍ ഇന്ത്യ കിഴിവുള്ള റൂട്ടുകള്‍
സെയില്‍ ഓഫറില്‍ എയര്‍ലൈന്‍ ചില റൂട്ടുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗളൂരു-കണ്ണൂര്‍, ബെംഗളൂരു-കൊച്ചി, ബെംഗളൂരു-തിരുവനന്തപുരം, ബെംഗളൂരു-മംഗലാപുരം, കണ്ണൂര്‍-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി എന്നിവയും നെറ്റ്വര്‍ക്കിലുടനീളം കുറഞ്ഞ നിരക്കുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഹൈദരാബാദ്, ലക്‌നൗ, കൊച്ചി, അമൃത്സര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് അടുത്തിടെ പുതിയ സര്‍വീസുകളും കമ്പനി തുടങ്ങിയിരുന്നു .
Discussion about this post