ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വാഹനാപകടം. ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം.
വെങ്കിടേഷ് ഉൾപ്പെടെ സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ദിണ്ടുഗൽ ദേശീയ പാതയിൽ ആയിരുന്നു സംഭവം. ശബരിമലയിൽ തൊഴുത് മടങ്ങുകയായിരുന്നു വെങ്കിടേഷ്. ട്രാവലറിൽ ഉണ്ടായിരുന്നതും തീർത്ഥാടകരാണ്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post