കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ട് പോയ കുട്ടിയെ കണ്ടെത്തി. 20 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.
കൊല്ലം ആശ്രാമം മൈതനാത്ത് നിന്നായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വൈദ്യപരിശോധനകൾക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കുട്ടിയെ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് വിവരം. പ്രതികൾക്കായി പോലീസ് സംസ്ഥാന വ്യാപകമായി ഊർജ്ജിത അന്വേഷണമാണ് നടത്തിയിരുന്നത്. ഈ സാഹചര്യത്തിൽ കുട്ടിയുമായി ഇനിയും വാഹനയാത്ര സാദ്ധ്യമല്ല. ഇതേ തുടർന്നാണ് ഉപേക്ഷിച്ചത് എന്നാണ് വിവരം. പ്രതികളുടെ പദ്ധതി പ്രകാരം കാര്യങ്ങൾ നടക്കാതിരുന്നതും കുട്ടിയെ ഉപേക്ഷിക്കാൻ കാരണം ആയി.
നിലവിൽ കുട്ടിയ്ക്ക് നേരിയ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. ഇതേ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റുന്നത്. അതേസമയം പ്രതികൾക്കായി പോലീസ് ഊർജ്ജിത അന്വേഷണം തുടരുകയാണ്. ആശ്രാമം മൈതാനി പരിസരത്തെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. കുട്ടിയെ എത്തിച്ച വാഹനത്തിൽതന്നെ പ്രതികൾ കടന്നു കളഞ്ഞുവെന്നാണ് സംശയിക്കുന്നത്. വാഹനപരിശോധനയും ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു കുട്ടിയെ ആറ് വയസ്സുള്ള അബിഗേലിനെ കാറിൽ എത്തിയ സംഘം തട്ടിക്കൊണ്ട് പോയത്. തുടർന്ന് രണ്ട് തവണയായി 10 ലക്ഷം രൂപ രക്ഷിതാക്കളിൽ നിന്നും പ്രതികൾ ആവശ്യപ്പെടുകയും ചെയ്തു.













Discussion about this post