കൊല്ലം:ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ അഭിഗേലിനെ കൊല്ലം എ.ആര്‍. ക്യാമ്പിലെത്തി കണ്ട് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഡോക്ടര്‍ കുട്ടിയെ വിശദമായി പരിശോധിക്കുകയും,ആവശ്യമായ സൗകര്യങ്ങള്‍ നല്‍ക്കുകയും ചെയ്യുന്നുണ്ട്. പോലീസിന്റെയും മാദ്ധ്യമങ്ങളുടെയും പങ്ക് വളരെ വലുതാണ്. പോലീസുകാര്‍ ഫലപ്രദമായ അന്വേഷണമാണ് നടത്തിയത്. അതുകൊണ്ട് കുറ്റവാളികള്‍ പിടിക്കപ്പെടും എന്ന് ആയപ്പോള്‍ കുട്ടിയെ ഉപേക്ഷിച്ചു, പോലീസിന് ബിഗ് സല്യൂട്ട്, മാദ്ധ്യമങ്ങള്‍ക്ക് നന്ദി ഇ.പി ജയരാജന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുറ്റവാളികള്‍ക്ക് ഇതൊരു പാഠമാണ്. ഇവിടെ കേരളാ പോലീസുണ്ട്. കുറ്റവാളികള്‍ വേഗത്തില്‍ പിടിക്കപ്പെടും എന്നൊരു സന്ദേശം അവര്‍ക്ക് നല്‍കാന്‍ ഈ നടപടികളിലൂടെ കേരളാ പോലീസിന് കഴിഞ്ഞു. കേരളാ പോലീസിന് ഒരു ഗുഡ് സല്യൂട്ട് നല്‍കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നെന്നും, മാധ്യമപ്രവര്‍ത്തകരുടെ പ്രവര്‍ത്തനം താന്‍ രാവിലെ മുതല്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് അങ്ങേയറ്റം നന്ദിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം പോലീസ് സ്റ്റേഷനു മുന്‍പില്‍ സമരം ചെയ്തത് എത്ര വൃത്തികെട്ട രാഷ്ട്രീയമാണ് ഇവിടെ ചിലര്‍ കൈകാര്യം ചെയ്യുന്നതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
അഭിഗേലിനെ കണ്ടെത്തിയതിന് പിന്നാലെ കേരളാ പോലീസിനും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെയും കരുതലോടെ കാത്തിരുന്ന ജനങ്ങളെയും അഭിനന്ദിച്ച് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post