ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനക്കോട്ടയിലെ പിടിയാന ‘താര’ ചരിഞ്ഞു. വൈകീട്ട് ഏഴുമണിയോടെ പുന്നത്തൂർ ആനക്കോട്ടയിൽ വെച്ചാണ് താര ചരിഞ്ഞത്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രായം ചെന്ന ആനയാണ് താരയെന്ന് കരുതപ്പെടുന്നു. പുന്നത്തൂർക്കോട്ടയിലെ രേഖകളിൽ 70 വയസാണ് താരയ്ക്ക് പ്രായം.
സർക്കസ് കലാകാരിയായിരുന്നു താര. ഗുരുവായൂർ കേശവൻ ഉള്ള കാലത്താണ് താര പുന്നത്തൂർ ആനക്കോട്ടയിൽ എത്തുന്നത്. 1957 മെയ് ഒൻപതിന് കമല സർക്കസ് ഉടമ കെ ദാമോദരൻ താരയെ ഗുരുവായൂരിൽ നടയ്ക്കിരുത്തുകയായിരുന്നു. അപ്പോൾ ഈ സമയം ഗുരുവായൂർ കേശവനും ആനക്കോട്ടയിലുണ്ടായിരുന്നു.
കേരളത്തിൽതന്നെ ഏറ്റവും കൂടുതൽ പ്രായമുണ്ടായിരുന്ന ആനയായിരുന്നു താര. ദേവസ്വം ഭരണസമിതി ഗജമുത്തശ്ശി സ്ഥാനം നൽകി താരയെ ആദരിച്ചിട്ടുണ്ട്. മണ്ഡലകാല എഴുന്നള്ളിപ്പിൽ സ്വർണത്തിടമ്പേറ്റാനും താരയെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post