ലക്‌നൗ: ഉത്തർപ്രദേശിൽ സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവതി. സീതാപൂർ സ്വദേശി അഫ്രീൻ ആണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതിന് പിന്നാലെ നിഷ എന്ന നാമം സ്വീകരിച്ച യുവതി ആൺ സുഹൃത്തിനെ വിവാഹം ചെയ്തു.
പച്രുഖു സ്വദേശിയായ പ്രിൻസ് ഗുപ്തയാണ് വരൻ. ഹരിദ്വാറിലെ ഫാക്ടറിയിലെ ജീവനക്കാർ ആയിരുന്നു നിഷയും പ്രിൻസും. ഇവിടെവച്ച് ഇരുവരും തമ്മിൽ ആരംഭിച്ച സൗഹൃദം പിന്നീട് പ്രണയമാകുകയായിരുന്നു. പിരിയാനാവില്ലെന്ന ഘട്ടം ആയതോടെ ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചു. പ്രിൻസ് ഗുപ്തയുടെ വീട്ടിൽ വിവാഹത്തെ അനുകൂലിച്ചെങ്കിലും പനിഷയുടെ വീട്ടിൽ എതിർക്കുകയായിരുന്നു. ഇതിനൊപ്പം വധഭീഷണിയും കൂടി ആയതോടെ യുവതി വീട് വിടുകയായിരുന്നു.
പ്രിൻസിന്റെ വീട്ടിൽ എത്തിയ പെൺകുട്ടി മതംമാറണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ഇതോടെ ഹിന്ദു സംഘടനകളും പുരോഹിതരും മുൻകയ്യെടുത്ത് ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു. വേദ മന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ. ഇതിന് ശേഷം പ്രിൻസ് ഗുപ്ത പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടി.
രാഷ്ട്രീയ ബജ്റംഗ്ദൾ ജില്ലാ പ്രസിഡന്റ് സന്ദീപ് അവസ്തി ബജ്രംഗി, ദിനേശ് പാണ്ഡെ, രാജു അവസ്തി, വിനീത് രാജ് തുടങ്ങി നിരവധി ഹിന്ദു നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. അതേസമയം യുവതിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പോലീസിന്റെ സഹായം തേടാനാണ് യുവതിയുടെയും യുവാവിന്റെയും തീരുമാനം.
Discussion about this post