കൊല്ലം: പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടത്തിൽ ദേശീയ മെഡൽ ജേതാവ് അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്ക് സമീപം ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓംകാർ നാഥിന്റെ സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്.
ഓംകാർ നാഥും സുഹൃത്തും സഞ്ചരിച്ച ബൈക്ക് മരത്തിൽ ഇടിച്ചായിരുന്നു അപകടം. അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് വിവരം. സംവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓംകാറാണ് വാഹനം ഓടിച്ചിരുന്നത് എന്നാണ് സൂചന.
കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ സാരമായി പരിക്കേറ്റിട്ടുണ്ട്. എങ്കിലും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുഹൃത്ത് ചികിത്സയിലുള്ളത്.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.
Discussion about this post