ന്യൂഡല്‍ഹി:തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 119 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ 11 മണിവരെ 20.64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്.
അദിലാബാദില്‍ 30.65 ശതമാനവും ,ഭദ്രാദ്രിയില് 22.05, ഹനുമാന്കൊണ്ടയില് 21.43,ജഗ്തിയാലില്‍ 22.50 , കാമറെഡ്ഡിയില്‍ 24.70, ഖമ്മത്ത് 26.03, മഹബൂബാദില്‍ 28.05, മേഡാക്കില് 30.27 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. രാവിലെ 9 മണി വരെ 8.52 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, മന്ത്രി- മകന് കെ ടി രാമറാവു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി, ബിജെപി ലോക്സംഭാംഗങ്ങളായ ബന്ദി സഞ്ജയ് കുമാര്‍ ,ഡി അരവിന്ദ് എന്നിവരുള്‍പ്പെടെ 2.290 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്.
Discussion about this post