ന്യൂഡല്‍ഹി: എച്ച് 9 എന്‍ 2 വൈറസ് വ്യാപനം ശൈത്യകാലത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. സിറോടൈപ്പ് ഇന്‍ഫ്ളുവന്‍സാ വൈറസാണിത്. പകര്‍ച്ചപ്പനി വൈറസുകള്‍ സാധാരണയാണെന്നും ശൈത്യകാല സീസണ്‍ അവസാനിക്കുന്നതോടെ അതില്‍ മാറ്റമുണ്ടാകുമെന്നും ലേഡി ഹാര്‍ഡിംഗ് ആശുപത്രി ഡയറക്ടര്‍ കൂടിയായ ഡോ.സുബാഷ് ഗിരി വ്യക്തമാക്കി. എച്ച്9എന്‍2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലവില്‍ കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന എച്ച്9 എന്‍2 കേസുകളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ക്ലസ്റ്ററുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വൈറസ് ഇന്ത്യയില്‍ വ്യാപിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യേണ്ടതില്ല. ഇന്ത്യയിലെ കുട്ടികളില്‍ പ്രതിരോധശേഷി ചൈനയിലെ കുട്ടികളുടെതിനെക്കാള്‍ വളരെ കൂടുതലാണ്. അതിനാല്‍ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും. ഇന്ത്യക്കാര്‍ പരിസ്ഥിതിയോട് കൂടുതല്‍ സമ്പര്‍ക്കം ഉള്ളവരാണ്. അതുകൊണ്ട് അവരുടെ പ്രതിരോധശേഷിയും വളരെ മികച്ചതായിരിക്കും ഡോക്ടര്‍ സുഭാഷ് ഗിരി വ്യക്തമാക്കി.
ചൈനയില്‍ ഇപ്പോള്‍ ജനിക്കുന്ന കുട്ടികളിലും കൊവിഡ് ഒഴികെയുള്ള മറ്റ് വൈറസുകളോട് സമ്പര്‍ക്കം പുലര്‍ത്താത്ത കുട്ടികളിലുമാണ് കുടുതല്‍ എച്ച് 9 എന്‍2 വൈറസ് കേസുകള്‍ പിടിപെടുന്നത്. അവര്‍ക്ക് അണുബാധ തടയുന്നതില്‍ ഉള്‍പ്പെടെ പ്രതിരോധശേഷി വളരെ കുറവാണ്. ചൈനയില്‍ ന്യുമോണിയ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നിടത്താണ് ചൈനയില്‍ എച്ച്9എന്‍2 വൈറസ് കൂടുതല്‍ പടര്‍ന്നുപിടിക്കുന്നത്.
പ്രതിരോധശേഷി കുറവുള്ള സ്ഥലങ്ങളില്‍ ന്യുമോണിയ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അണുബാധ, തൊണ്ടയിലെ അണുബാധ, റിനിറ്റിസ്, ചുമ , ശരീരവേദന, പനി, എന്നിവ വന്ന് പ്രതിരോധശേഷി കുറവുള്ളവരിലും ന്യുമോണിയ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ചൈനയില്‍ അതാണ് കണ്ടുവരുന്നത്, ”ഡോക്ടര്‍ ഗിരി കൂട്ടിച്ചേര്‍ത്തു.
Discussion about this post