ലക്‌നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. കുരാര സ്വദേശിയായ മൗലാന മുൻതാസിർ ആലമിൽ ആണ് അറസ്റ്റിലായത്.
11 കാരിയായ കുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. കുട്ടി ഇയാളുടെ പക്കലാണ് ഉറുദു പഠിക്കുന്നത്. പെൺകുട്ടിയ്‌ക്കൊപ്പം അനിയനും ഇവിടെ എത്താറുണ്ട്. കഴിഞ്ഞ ദിവസവും പതിവ് പോലെ ഇരുവരും മദ്രസയിലേക്ക് പഠിക്കാനായി വന്നു. ക്ലാസിലേക്ക് പോകുന്നതിനിടെ കുട്ടിയെയും സഹോദരനെയും മുൻതാസിർ തടയുകയായിരുന്നു. സഹോദരന് മിഠായി നൽകിയ ശേഷം പെൺകുട്ടിയെ ബലംപ്രയോഗിച്ച് ഇയാൾ പിടിച്ചുകൊണ്ട് മുറിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
വീട്ടിൽ എത്തിയ കുട്ടി സംഭവം രക്ഷിതാക്കളോട് പറഞ്ഞു. ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും പോക്‌സോ നിയമങ്ങളും ചുമത്തിയാണ് കേസ് എടുത്തത്.
Discussion about this post