എറണാകുളം : റോബിൻ ബസ്സിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സർക്കാർ റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാരിന്റെ വാദത്തിൽ ഇപ്പോൾ മറുപടി പറയുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു.
തുടർച്ചയായി പെർമിറ്റ് ലംഘനം നടത്തിയെന്ന പേരിലാണ് കഴിഞ്ഞദിവസം ഗതാഗത സെക്രട്ടറി റോബിൻ ബസിന്റെ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയത്. ഇതിനെതിരായി ബസ് ഉടമ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
മോട്ടോർ വാഹന വകുപ്പ് ബസ് പിടിച്ചെടുക്കുകയാണെങ്കിൽ പിഴ ഈടാക്കി വിട്ട് നൽകണമെന്നും ഹൈക്കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്.
2023ലെ ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു ഗതാഗത സെക്രട്ടറി റോബിൻ ബസ്സിനെതിരെ പെർമിറ്റ് റദ്ദാക്കുന്ന നടപടി സ്വീകരിച്ചത്. നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും അക്കാരണത്താൽ കൂടിയാണ് നടപടിയെന്നും ഈ ഉത്തരവിൽ സൂചിപ്പിച്ചിരുന്നു.
Discussion about this post