ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അവരുടെ മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ & ഓഷ്യാനിയ മേഖലകളെ പുനഃക്രമീകരിച്ചു കൊണ്ടുള്ള പദ്ധതി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പുതുക്കിയ ക്രമീകരണങ്ങൾ അനുസരിച്ച് മേഖലയിലെ പ്രാദേശിക കേന്ദ്രമായി ഇന്ത്യയെയാണ് ടൊയോട്ട തിരഞ്ഞെടുത്തത്.
നിലവിൽ, ഏഷ്യാ മേഖലയുടെ ഭാഗമായ ഇന്ത്യൻ വിപണിയെ ഇതിനകം തന്നെ ഉയർന്ന മുൻഗണന നൽകിയാണ് ടൊയോട്ട കൈകാര്യം ചെയ്യുന്നത് . ഈ മാറ്റത്തോടെ, മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ, ഓഷ്യാനിയ മേഖലകളുമായി സംയോജിപ്പിച്ച് ജനുവരി 1 മുതൽ പുതിയ ‘ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഈസ്റ്റ് ഏഷ്യ, ഓഷ്യാനിയ റീജിയണിന്റെ’ കേന്ദ്രമായി പ്രവർത്തിക്കുവാൻ പോവുകയാണ്. ഇതിലൂടെ ഭാരതം ടൊയോട്ടയുടെ ബിസിനസ്സ് താല്പര്യങ്ങളുടെ ഒരു നിർണ്ണായക കേന്ദ്രമായി മാറും.
ടൊയോട്ടയുടെ ആഗോള ബിസിനസ്സ് രംഗത്ത് ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അടിവരയിടുന്ന പുതിയ പുനഃസംഘടന, ഭാരതത്തിന്റെ ഊർജ്ജസ്വലവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളാൽ ഉയർത്തിപ്പിടിക്കുന്ന വിപണിയുടെ വർദ്ധിച്ചുവരുന്ന സാധ്യതകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലെ ടൊയോട്ട കിർലോസ്കർ മോട്ടോർ കമ്പനിയുടെ സി ഇ ഓ ആയ മാസകാസു യോഷിമുറ വ്യക്തമാക്കി
ഇന്ത്യയിലെ കിർലോസ്കർ ഗ്രൂപുമായുള്ള ടൊയോട്ട മോട്ടോഴ്സിന്റെ സംയുക്ത സംരംഭം ആണ് ടൊയോട്ട കിർലോസ്കർ മോട്ടോർ കമ്പനി.
2026-ഓടെ 1 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുള്ള ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 3,300 കോടി രൂപയുടെ പുതിയ നിക്ഷേപം കഴിഞ്ഞ മാസം TKM പ്രഖ്യാപിച്ചിരുന്നു , 2000 ത്തോളം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്
Discussion about this post