ബംഗളൂരു: കർണാടകയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി എത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സന്ദേശം എത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇ- മെയിൽ വിലാസം ആഭ്യന്തര മന്ത്രി ജി പരമേശ്വര പുറത്തുവിട്ടിട്ടുണ്ട്.
kharijites@beeble.com എന്ന ഇ മെയിൽ വിലാസത്തിൽ നിന്നാണ് മുഴുവൻ സ്‌കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. ഐപി അഡ്രസ് ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സന്ദേശം വ്യാജമാണ് എങ്കിലും അതീവ ഗൗരവത്തോടെയാണ് ഇതിനെ പോലീസ് കാണുന്നത്. ഇ മെയിൽ വിലാസത്തിന്റെ ഉടമയെ അടുത്ത 24 മണിക്കൂറിനുള്ളിൽ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ബംഗളൂരുവിലെ 48 സ്‌കൂളുകളിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. 15 സ്‌കൂളുകളിൽ ബോംബുവച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെയോടെയായിരുന്നു സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതോടെ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
Discussion about this post