അബുദാബി : ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. യുഎഇയിൽ നടക്കുന്ന സിഒപി 28 കാലാവസ്ഥ ഉച്ചകോടിക്ക് എത്തിയപ്പോൾ ആയിരുന്നു മോദി ഇസ്രായേൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. പലസ്തീൻ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് കാണേണ്ടത് എന്ന് മോദി സൂചിപ്പിച്ചു.
ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ഇസ്രായേൽ പ്രസിഡണ്ടിനെ അറിയിച്ചു. ഒക്ടോബർ 07-ലെ ഹമാസിന്റെ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ജനങ്ങൾക്ക് മോദി അനുശോചനം രേഖപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കുന്ന നടപടികളെ അദ്ദേഹം സ്വാഗതം ചെയ്തു.
ഇസ്രായേൽ-പലസ്തീൻ പ്രശ്‌നം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും സുസ്ഥിരമായ പരിഹാരം കാണേണ്ടതാണെന്ന് മോദി അഭിപ്രായപ്പെട്ടു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേൽ ഭരണകൂടത്തിന്റെ അവകാശത്തോടുള്ള ബഹുമാനം എല്ലാം ലോക നേതാക്കളും വ്യക്തമാക്കിയതായി ഇസ്രായേൽ പ്രസിഡണ്ട് ഉച്ചകോടിയിൽ സൂചിപ്പിച്ചു.
Discussion about this post