ഹൈദരാബാദ് : തെന്നിന്ത്യൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ‘സലാർ’ ട്രെയിലർ പുറത്തിറങ്ങി. കെജിഎഫ് എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് സലാർ. പ്രഭാസും പൃഥ്വിരാജും ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദേവ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. വരദരാജ് മന്നാർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ബാല്യകാലം മുതൽ സുഹൃത്തുക്കളായിരുന്ന വരദരാജും ദേവയും പിന്നീട് ശത്രുക്കളായി മാറുന്നതും അവർ തമ്മിലുള്ള പോരാട്ടവും ആണ് സലാർ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. പാൻ ഇന്ത്യൻ മൂവിയായി പുറത്തിറങ്ങുന്ന ചിത്രം ഡിസംബർ 22നാണ് റിലീസ് ചെയ്യുക.
കെജിഎഫ്, കാന്താര എന്നീ ചിത്രങ്ങൾ നിർമ്മിച്ച ഹോംബാലെ ഫിലിംസ് ആണ് സലാർ നിർമ്മിക്കുന്നത്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് സലാറിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. ജഗപതി ബാബു, ടിന്നു ആനന്ദ്, ശ്രിയ റെഡ്ഡി, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Discussion about this post