മുംബൈ: മഹാരാഷ്ട്രയിൽ ജയിലുകളിൽ ഇഷ്ടവിഭവങ്ങൾ സമൃദ്ധം. പാനി പൂരി, ഐസ്‌ക്രീം തുടങ്ങി ജയിലുകളിലെ കാന്റീനുകളിൽ തടവുകാർക്കായി പുതിയ നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമേ ടീ ഷർട്ട്, ഹെയർ ഡൈ എന്നിവയും തടവുകാർക്കായി നൽകും. ജയിലുകളിൽ ആവിഷ്‌കരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി.
തടവുകാരുടെ മാനിക ആരോഗ്യം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പദ്ധതി. അച്ചാർ, കരിക്ക്, കാപ്പിപ്പൊടി, മധുരപലഹാരങ്ങൾ, പഴങ്ങൾ എന്നിവയും കാന്റീനിൽ ലഭിക്കും. സൗന്ദര്യ സംരക്ഷണത്തിനായി ഫേസ്‌വാഷുകൾ, ക്രീമുകൾ എന്നിവയും തടവുകാർക്ക് ലഭിക്കും. ബർമുഡകൾ, പുകയിലയുടെ ആസക്തി ഇല്ലാതാക്കാൻ മരുന്നുകൾ എന്നിവയും കാന്റീനിലെ വസ്തുക്കളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയിലുകളിലെ നിയന്ത്രണങ്ങൾ തടവുകാരുടെ മാനസികനില തകർക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കാന്റീനിൽ കൂടുതൽ വസ്തുക്കൾ എത്തിക്കാൻ തീരുമാനിച്ചത്.
അടുത്തിടെ ഉത്തർപ്രദേശിലെ ജയിലുകളിൽ തടുകാരുടെ മാനസിക നില പരിഗണിച്ച് ഭക്ഷണത്തിൽ മാറ്റം വരുത്തിയിരുന്നു. ഈ മാതൃക സ്വീകരിച്ചുകൊണ്ടാണ് വിഭവങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
Discussion about this post