ടെൽ അവീവ്: ഗാസ മുനമ്പിൽ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഹമാസ് നേതാക്കളെ കണ്ടെത്തി അവരെ ഇല്ലാതാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തെ ഉന്നത ചാര ഏജൻസികൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.
ഒക്ടോബർ 7-ലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് ഭീകരരെ കണ്ടെത്തുന്നതിനുള്ള, ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പെയ്‌നിന് ആണ് ഇതോടു കൂടി കളമൊരുങ്ങിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കാനുള്ള പദ്ധതികളിൽ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രവർത്തിക്കുകയാണെന്ന് വാൾ സ്ട്രീറ്റ് ജേർണൽ ആണ് റിപ്പോർട്ട് ചെയ്തത്.
തുർക്കി ലെബനൻ ഖത്തർ എന്നിവിടങ്ങളിൽ ഇരുന്ന് ഭീകര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഹമാസ് നേതാക്കളെയാണ് ഇല്ലാതാക്കാൻ ഇസ്രായേൽ പ്രധാനമായും പദ്ധതി തയ്യാറാക്കുന്നത്. ഇതിൽ ഖത്തർ കഴിഞ്ഞ ഒരു ദശകമായി ഹമാസിനെ അതിന്റെ രാഷ്ട്രീയ ഓഫീസ് ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്താൻ അനുവദിച്ചിരിക്കുകയാണ്.
ഖത്തർ, ഇറാൻ, റഷ്യ, തുർക്കി, ലെബനൻ എന്നീ രാജ്യങ്ങൾ ഈ റിപ്പോർട്ട് പ്രകാരം വർഷങ്ങളായി യുഎസ് തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ച ഹമാസിന് സംരക്ഷണം നൽകിയിട്ടുണ്ട്. എങ്കിലും, നയതന്ത്ര താല്പര്യങ്ങളെ മുൻനിർത്തി ഇസ്രായേൽ പലപ്പോഴും ഈ രാജ്യങ്ങളോടുള്ള നിലപാടിൽ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. അതാണ് ഒക്ടോബർ 7 ലെ തീവ്രവാദ ആക്രമണത്തോടെ വേണ്ട എന്ന് വയ്ക്കാൻ ഇപ്പോൾ ഇസ്രായേൽ തീരുമാനിച്ചിട്ടുള്ളത്.
ഗാസയ്ക്ക് പുറത്ത് ഹമാസ് നേതാക്കളെ കൊല്ലണോ വേണ്ടയോ എന്നതല്ല, എവിടെ വച്ച് , എങ്ങനെ നടപ്പിലാക്കണം എന്ന് മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്ന ചോദ്യമെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു കൊണ്ട് ഡബ്ല്യുഎസ്‌ജെ റിപ്പോർട്ട് വ്യക്തമാക്കി .
1972-ലെ മ്യൂണിക്ക് ഒളിമ്പിക്‌സിൽ 11 ഇസ്രായേൽ അത്‌ലറ്റുകൾ കൊല്ലപ്പെട്ട ഫലസ്തീൻ ഭീകരാക്രമണത്തിന് ഉത്തരവാദികളായ വ്യക്തികൾക്കെതിരായ നടത്തിയ ഓപ്പറേഷന് സമാനമാണ് ഇപ്പോൾ ഇസ്രായേൽ തുറന്ന് വെളിപ്പെടുത്തിയിരിക്കുന്ന ഹമാസ് നേതാക്കളെ വേട്ടയാടി കൊല്ലാനുള്ള പദ്ധതി
Discussion about this post