ഹൈദരാബാദ്:കുടിവെള്ളത്തെ ചൊല്ലി ആന്ധ്രാപ്രദേശും തെലങ്കാനയും സംഘര്‍ഷത്തില്‍. നാഗാര്‍ജുന സാഗര്‍ അണക്കെട്ടിന്റെ 13 ഗേറ്റുകളുടെ നിയന്ത്രണം ആന്ധ്രാ പ്രദേശ് പിടിച്ചെടുത്തു. തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിലേക്ക് നീങ്ങുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു അണക്കെട്ട് പിടിച്ചെടുത്തത് . 700 ഓളം ആന്ധ്രാ പോലീസുകാര്‍ പദ്ധതിയിലേക്ക് ഇരച്ചുകയറുകയും വലത് കനാല്‍ തുറന്ന് വെള്ളം വഴി തിരിച്ച് വിടുകയും ചെയ്തു. അതോടെയാണ് ഇരു സംസ്ഥാനങ്ങള്‍ പിന്നെയും സംഘര്‍ഷത്തിലേക്ക് എത്തിയത്.
2014 ല്‍ തെലങ്കാന രൂപികൃതമായ ശേഷം ഈ അണക്കെട്ടിന്റെ കാര്യത്തില്‍ തര്‍ക്കം നിലനില്‍ക്കെയാണ് നാഗാര്‍ജുന സാഗര്‍ അണക്കെട്ട് ആന്ധ്രാപ്രദേശ് കൈയെടുക്കിയത്.എന്നാല്‍ കൃഷ്ണ ജലത്തിന്റെ 66% ആന്ധ്രാപ്രദേശിനും 34% തെലങ്കാനയ്ക്കും അവകാശപ്പെട്ടതാണ്. എന്നാല്‍ ഇതൊന്നും വകവെക്കാതെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ഞൂറോളം സായുധ പോലീസുകാര്‍ നാഗാര്‍ജുന സാഗര്‍ അണക്കെട്ടിലെത്തി സിസിടിവി ക്യാമറകള്‍ കേടുവരുത്തുകയും , ഹെഡ് റെഗുലേറ്ററുകള്‍ തുറന്ന് 5000 ക്യുസെക്സ് വെള്ളം തുറന്നുവിടുകയും ചെയ്തു. തെലങ്കാന ചീഫ് സെക്രട്ടറി ശാന്തികുമാരി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
നമ്മുടേതല്ലാത്ത ഒരു തുള്ളി വെള്ളം പോലും നമ്മള്‍ ഉപയോഗിച്ചിട്ടില്ല. ഞങ്ങളുടെ പ്രദേശത്ത് ഞങ്ങളുടെ കനാല്‍ തുറക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഈ വെള്ളം ഞങ്ങളുടേതാണ്, സംഭവത്തിന് ശേഷം
ആന്ധ്ര ജലസേചന വകുപ്പ് മന്ത്രി അമ്പാട്ടി രാംബാബു പ്രതികരിച്ചു.
സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, നവംബര്‍ 28 മുതല്‍ നാഗാര്‍ജുന സാഗര്‍ ജലം വിട്ടുനല്‍കുന്നത് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രം ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് ഇരു സംസ്ഥാനങ്ങളും സമ്മതം അറിയിച്ചിട്ടുണ്ട്. കരാര്‍ പ്രകാരം ഇരുഭാഗത്തും വെള്ളം ലഭിക്കുന്നുണ്ടെന്ന് അറിയാന്‍ അണക്കെട്ടിന് മേല്‍നോട്ടം വഹിക്കുന്ന സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിനെ (സിആര്‍പിഎഫ്) നിയമിച്ചിട്ടുണ്ട്. 2015 ല്‍ ആന്ധ്രാപോലീസ് ഡാമില്‍ കയറാന്‍ സമാനമായ ശ്രമം നടത്തിയിരുന്നെങ്കിലും തെലങ്കാന സേന സംഭവം തടഞ്ഞിരുന്നു.
Discussion about this post