ഭോപ്പാൽ: മധ്യപ്രദേശിലെ ഗംഭീര വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശപ്പെട്ടതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ.
മോദിയുടെ പൊതു റാലികൾ ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചുവെന്ന് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിൽ എംപിയുണ്ടെന്നും, എംപിയുടെ ഹൃദയത്തിൽ പ്രധാനമന്ത്രി മോദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രധാനമന്ത്രി മോദി ഇവിടെ പൊതു റാലികൾ നടത്തി ജനങ്ങളോട് അഭ്യർത്ഥിക്കുകയും അത് ജനങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും ചെയ്തു. അതിന്റെ ഫലമാണ് ഈ നമ്മൾ ഇപ്പോൾ കാണുന്ന തരംഗം. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ നമ്മുടെ ഇരട്ട എൻജിൻ സർക്കാർ മധ്യപ്രദേശിൽ കൃത്യമായി നടപ്പിലാക്കി. അത് കൂടാതെ സംസ്ഥാന സർക്കാർ ഇവിടെ രൂപീകരിച്ച പദ്ധതികളും ജനഹൃദയങ്ങളെ സ്പർശിച്ചു. മധ്യപ്രദേശ് ഒരു കുടുംബമായി മാറി
എംപിയിൽ, 2018-ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോൺഗ്രസ് പിന്നീട് കമൽനാഥിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ രൂപീകരിക്കുകയും ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള എംഎൽഎമാരുടെ കലാപത്തെത്തുടർന്ന് 15 മാസത്തിനുള്ളിൽ താഴെ വീഴുകയും ചെയ്തു പിനീടാണ് ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചത്. ഏതാണ്ട് 20 വർഷമായി അധികാരത്തിൽ തുടരുന്ന ശിവ്‌രാജ് സിംഗ് ചൗഹാന്റെ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടായേക്കാം എന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വലിയ പിന്തുണയാണ് ജനങ്ങൾ അദ്ദേഹത്തിന് കൊടുത്തത്
ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ മധ്യപ്രദേശിൽ 160 ഓളം സീറ്റുകളിൽ ബി ജെ പി ലീഡ് ചെയ്യുകയാണ്. എന്നാൽ സീറ്റ് നില 180 വരെ പോകും എന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകർ.
Discussion about this post