ജയ്പൂര്‍: മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഫലം വന്നതിന് ശേഷം പാര്‍ട്ടി നേതൃത്വം പ്രഖ്യാപനം നടത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് .എല്ലാം കൃത്യസമയത്ത് സംഭവിക്കും. ഫലം പുറത്ത് വന്നാല്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. ഇത് ടീം പ്രയത്‌നത്തന്റെ കൂട്ടായ പരിശ്രമമാണ്. പാര്‍ട്ടി ശരിയായ സമയത്ത് തീരുമാനിക്കും,’ അദ്ദേഹം വ്യക്തമാക്കി.
വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ ബിജെപി ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം നൂറ് കഴിഞ്ഞു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഫല സൂചനകള്‍. ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പിച്ചതോടെ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്.
ഇന്നത്തെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണവും കോണ്‍ഗ്രസിന്റെ ദുര്‍ഭരണവും തമ്മിലുള്ള മത്സരമാണ്. രാജസ്ഥാനില്‍ തന്റെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. കൂടുതല്‍ സീറ്റുകളുമായി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനില്‍ പാര്‍ട്ടിക്കുളളിലെ പിളര്‍പ്പിനെ മറികടന്ന് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ വന്‍തോതില്‍ വോട്ട് ചെയ്യാന്‍ എത്തിയതിന്റെ അര്‍ത്ഥം അവര്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.രാജസ്ഥാനില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ബിജെപിക്ക് നേരിയ മുന്‍തൂക്കം നല്‍കിയതായിട്ടായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. എന്നാല്‍ ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നും റാത്തോഡ് പറഞ്ഞു.
Discussion about this post