ഹൈദരാബാദ്: തെലങ്കാനയിൽ താളം തെറ്റി മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. കാമറെഡ്ഡി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെക്കാൾ പിന്നിൽ തുടരുന്നു. കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ എ. രേവന്ത് റെഡ്ഡിയാണ് മണ്ഡലത്തിൽ മുന്നേറ്റം നടക്കുന്നത്.
പരാജയം നേരത്തെ മണത്ത ബിആർഎസ് ഇക്കുറി രണ്ട് മണ്ഡലത്തിലാണ് ചന്ദ്രശേഖര റാവുവിനെ മത്സരിപ്പിച്ചത്. കാമറെഡ്ഡി മണ്ഡലത്തിന് പുറമേ ഗജ്‌വെൽ മണ്ഡലത്തിലും ചന്ദ്രശേഖര റാവു മത്സരിക്കുന്നുണ്ട്. ഇവിടെ ചന്ദ്രശേഖര റാവു മുൻപിലാണ്.
കോൺഗ്രസിന്റെ രേവന്ത് റെഡ്ഡിയെക്കാൾ 1720 വോട്ടുകൾക്ക് പുറകിലാണ് ചന്ദ്രശേഖര റാവു ഉള്ളത്. അവസാനവിവരങ്ങൾ വരുമ്പോൾ 7,658 വോട്ടുകളാണ് രേവന്തിന് ലഭിച്ചിട്ടുള്ളത്. കൊണ്ടഗൽ സീറ്റിലും രേവന്ത് റെഡ്ഡിയാണ് മുൻപിൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയായിരുന്നു ബിഎസ്ആർ അധികാരത്തിലേറിയത്. എന്നാൽ ഇക്കുറി വൻ തിരിച്ചടിയാണ് സംസ്ഥാനത്ത് ബിആർഎസ് നേരിടുന്നത്. 119 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്.
Discussion about this post