ഹൈദരാബാദ്: തെലങ്കാനയിൽ തോൽവി സമ്മതിച്ച് ബിആർഎസ്. മുതിർന്ന നേതാവ് കെടിആർ റാവു കോൺഗ്രസിന് ആശംസകൾ നേർന്നു. തെലങ്കാനയിൽ അവസാനവട്ട വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രണ്ട് വട്ടം ബിആർഎസ് പാർട്ടിയെ അധികാരത്തിലേറ്റിയത് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് കെടിആർ റാവു ട്വിറ്ററിൽ കുറിച്ചു. ഇന്നലെ തിരഞ്ഞെടുപ്പ് ഫലം ഒരിക്കലും വേദനിപ്പിക്കുന്നല്ല. എങ്കിലും തിരഞ്ഞെടുപ്പിൽ പരാജയം നേരിടേണ്ടിവന്നത് നിരാശയുണ്ടാക്കുന്നു. തങ്ങളുടെ ഭാഗത്തുണ്ടായ പിഴവ് പഠിക്കും. ശക്തമായി തിരിച്ചുവരും. കോൺഗ്രസിന് അഭിനന്ദനങ്ങൾ. ജനവിധി മാനിക്കുന്നു. മികച്ച ഭരണത്തിനായി ആശംസകൾ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
തെലങ്കാനയിൽ 63 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് വമ്പിച്ച മുന്നേറ്റം നടത്തുന്നത്. അഞ്ചിടങ്ങളിൽ വിജയിച്ചു. 32 സീറ്റുകളിലാണ് ബിആർഎസ് മുന്നേറുന്നത്. മൂന്നിടങ്ങളിൽ വിജയിച്ചു.
Discussion about this post