ജയ്പൂർ: രാജസ്ഥാനിൽ വിജയിച്ച് ബിജെപി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. അരലക്ഷത്തിലേറെ വോട്ടുകൾ നേടിയാണ് വസുന്ധര രാജെ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. അതേസമയം രാജസ്ഥാനിൽ അവസാന വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ ശക്തമായ മുന്നേറ്റം നടത്തുകയാണ് ബിജെപി.
ജൽരപ്താനിൽ നിന്നാണ് വസുന്ധര രാജെ മത്സരിച്ചത്. 53,193 വോട്ടുകൾ ബിജെപി വനിതാ നേതാവ് നേടി മണ്ഡലത്തിൽ 51,000 വോട്ടുകളിൽ കോൺഗ്രസിന്റെ രാം ലാൽ ചൗഹാൻ ഒതുങ്ങി. 2003 മുതൽ വസുന്ധര രാജെയുടെ സ്ഥിരം മണ്ഡലമാണ് ജൽരപ്താൻ. ഇക്കുറിയും വിജയം ആവർത്തിച്ചതോടെ രാഷ്ട്രീയത്തിൽ നിർണായക മുദ്ര പതിപ്പിച്ചിരിക്കുകയാണ് വസുന്ധര രാജെ.
199 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ഇവിടെ കേവല ഭൂരിപക്ഷം ബിജെപി മറികടന്നിട്ടുണ്ട്. ഇതോടെ മരുഭൂമിയിൽ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി. രാജസ്ഥാനിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷപരിപാടികൾ ആരംഭിച്ചു. മധുരം വിതരണം ചെയ്തും നൃത്തം ചവിട്ടിയുമെല്ലാമാണ് പാർട്ടി പ്രവർത്തകർ ആഘോഷിക്കുന്നത്. സർക്കാർ രൂപീകരണത്തിനായുള്ള നീക്കങ്ങളിലേക്ക് ബിജെപി നേതൃത്വം കടന്നിട്ടുണ്ട്.
Discussion about this post