റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് അവതരിപ്പിച്ച നയങ്ങൾക്കാണ് മൂന്ന് സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. ഛത്തീസ്ഗഡിലെ വിജയത്തിന് പ്രധാനമന്ത്രിക്കും സംസ്ഥാനത്തെ ജനങ്ങൾക്കും സ്മൃതി ഇറാനി നന്ദിയറിയിച്ചു.
‘മഹാദേവ് ആപ്പ് അഴിമതി അന്വേഷണം കോൺഗ്രസ് നേതാവിന് നേരെയുള്ള തിരിച്ചടിയായിരുന്നു. ബിജെപിയുടെ വിജയം ഭൂപേഷ് ബാഗേൽ സർക്കാരിന്റെ അന്ത്യം കുറിച്ചു. ബിജെപിയുടെ വിജയത്തിൽ സ്ത്രീകൾക്ക് നിർണായക പങ്കുണ്ടെന്നതിൽ എനിക്ക് അതിയായ സന്തോഷം തോന്നുന്നുണ്ട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവർ നൽകുന്ന പിന്തുണയിൽ താൻ സതീവ സന്തോഷവതിയാണ്’- ഇറാനി പറഞ്ഞു.
മഹാദേവ് ആപ്പ് കുംഭകോണം, മദ്യ കുംഭകോണം, തൊഴിൽ കുംഭകോണം എന്നീ അഴിമതിയിൽ കോൺഗ്രസിന്റെ പങ്കിനെയും അവർ വിമർശിച്ചു. പാർട്ടി ഫണ്ടിന് വേണ്ടി കോൺഗ്രസ് സംസ്ഥാനത്തെ വെറുമൊരു ‘എടിഎം’ മാത്രമാക്കി മാറ്റിയെന്നും സ്മൃതി ഇറാനി വിമർശിച്ചു.
Discussion about this post