ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ഏറ്റുവാങ്ങിയ കോൺഗ്രസിനെ പരിസഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ദേഷ്യം പാർലമെൻറിൽ തീർക്കാൻ വരരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിനാ മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമെന്റിനുള്ളിൽ ‘തോൽവിയുടെ നിരാശ പുറത്തുവിടരുതെന്ന് അദ്ദേഹം ആവർത്തിച്ചു.
എല്ലാ എംപിമാരും തയ്യാറെടുപ്പോടെ പാർലമെന്റിൽ വരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ, പ്രതിപക്ഷത്തിന് ഇതൊരു സുവർണാവസരമാണെന്ന് ഞാൻ പറയും. ഒമ്പത് വർഷമായി അവർ വഹിക്കുന്ന നിഷേധാത്മകത അവർ ഉപേക്ഷിച്ച് പോസിറ്റീവായി മുന്നോട്ട് പോകണം. ദയവു ചെയ്ത് പാർലമെന്റിലെ തോൽവിയുടെ നിരാശ പുറത്തുവിടരുത്.ഇത് നിങ്ങളുടെ നേട്ടത്തിന് വേണ്ടിയാണ്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് കാര്യമായ പങ്കുണ്ട്. ദയവായി ഇത് മനസ്സിലാക്കുകയെന്് അദ്ദേഹം കൂട്ടിച്ചേർത്തു.
സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധരായവർക്ക്, രാജ്യത്തിന് ശോഭനമായ ഭാവിക്കായി സമർപ്പിക്കപ്പെട്ട ആളുകൾക്ക് ഫലങ്ങൾ ആവേശകരമാണ്.രാജ്യത്ത് സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ‘ജാതി’കളേ ഉള്ളൂവെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.
അതേസമയം ശൈത്യകാല സമ്മേളനത്തിൻറെ ആദ്യ ദിനം പ്രതിഷേധത്തിൽ മുങ്ങി. ലോക്‌സഭ രാവിലെ നിർത്തിവച്ചു
Discussion about this post