ന്യൂഡൽഹി: ചാന്ദ്ര ദൗത്യത്തിനായി വിനിയോഗിച്ച ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ പ്രൊപ്പൽഷൻ മൊഡ്യൂളും മറ്റ് ഉപകരണങ്ങളും 14 ദിവസത്തെ നീണ്ട നിദ്രയ്ക്ക് ശേഷം പ്രവർത്തിപ്പിച്ച് അവയെ ചന്ദ്രനിൽ നിന്നും വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് തിരികെയെത്തിച്ച് ഐ എസ് ആർ ഓ. ഇതോടു കൂടി വസ്തുക്കളെ ചന്ദ്രനിലെത്തിക്കാൻ മാത്രമല്ല ഭൂമിയിൽ തിരിച്ചെത്തിക്കാനും ഉള്ള വൈദഗ്ധ്യം കരസ്ഥമാക്കിയ ചുരുക്കം രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഇടം പിടിച്ചു.
ചന്ദ്രനിൽ വച്ച് വിക്രം ലാൻഡർ നടത്തിയ ഉയർന്ന് പൊങ്ങലുകൾക്ക് ശേഷം ശേഷം, ഐഎസ്ആർഒയ്ക്ക് ചന്ദ്രനിൽ എഞ്ചിനുകൾ പുനരാരംഭിക്കാനും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയുമെന്ന് കാണിക്കുന്ന മറ്റൊരു നേട്ടമാണിത്, ഇവ രണ്ടും പ്രാരംഭ ലക്ഷ്യങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് ഐ സ് ർ ഓ വ്യക്തമാക്കി.
“വളരെ സവിശേഷമായ ഒരു പരീക്ഷണത്തിലൂടെ ചന്ദ്രയാൻ -3 ന്റെ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുന്നതിൽ ഐ എസ് ആർ ഓ വിജയിച്ചു ,” ഐ എസ് ആർ ഓ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .
രാജ്യത്തെ ആദ്യത്തെ വിജയകരമായ ചാന്ദ്ര ലാൻഡിംഗ് ദൗത്യമായ ചന്ദ്രയാൻ -3 ന്റെ പ്രാഥമിക ലക്ഷ്യം, ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയ്ക്ക് സമീപം സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയും ‘വിക്രം’ എന്ന ലാൻഡറിലും ‘പ്രഗ്യാൻ ‘ റോവറിലും ഉള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തുക എന്നതുമായിരിന്നു . അത് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണു ഇത്തരം മറ്റ് പരീക്ഷണങ്ങൾക്ക് ഐ എസ് ആർ ഒ മുതിർന്നത്.
Discussion about this post