ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ താമസ സ്ഥലത്ത് അകപ്പെട്ട് ബോളിവുഡ് താരം ആമിർ ഖാനും നടൻ വിഷ്ണു വിശാലും. രക്ഷാപ്രവർത്തകർ എത്തി ഇരുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ട്വിറ്ററിലൂടെ വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. താനും ആമിർ ഖാനും താമസസ്ഥലത്ത് കുടിങ്ങിപ്പോയെന്നും, രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും താരം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
കാരപ്പക്കത്താണ് വിഷ്ണു വിശാലും ആമിർ ഖാനും ഉള്ളത്. താമസ സ്ഥലത്ത് വെള്ളം കയറിയതിന് പിന്നാലെ വിഷ്ണു വിശാൽ അവസ്ഥ വിവരിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ എത്തിയത്. അഗ്നിശമനാ സേനാ പ്രവർത്തകരാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് എന്നാണ് താരത്തിന്റെ ട്വീറ്റിൽ നിന്നും വ്യക്തമാകുന്നത്. സുരക്ഷിത സ്ഥാനത്ത് എത്തിയതിന് പിന്നാലെ താരം രക്ഷാ പ്രവർത്തകർക്ക് നന്ദി പറഞ്ഞു.
Discussion about this post