തിരുവനന്തപുരം; തലസ്ഥാനത്ത് മെഡിക്കൽ കോളേജിലെ യുവഡോക്ടറെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹന ആത്മഹത്യ ചെയ്യാനുണ്ടായ കാരമം കാമുകൻ വിവാഹത്തിൽ നിന്ന് പിൻമാറിയതാണെന്നാണ് വിവരം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടറും വെഞ്ഞാറമൂട് സ്വദേശിനിയുമായ ഡോ. ഷഹനയും (26). തമ്മിൽ സ്‌നേഹത്തിലായിരുന്നു. പിന്നീട് വിവാഹത്തിലേക്ക് എത്തി. തുടർന്നാണ് സ്ത്രീധനം പ്രശ്‌നമായത്.
150 പവൻ സ്വർണം. വസ്തു, ബിഎംഡബ്ല്യൂ കാർ എന്നിങ്ങനെയാണ് വിവാഹം നടക്കാനായി സ്ത്രീധനമായി യുവാവിന്റെ വീട്ടുകാർ ചോദിച്ചത്. ഷഹനയുടെ ഇഷ്ടം നടക്കാനായി 50 ലക്ഷം രൂപ,50 ലക്ഷം രൂപയുടെ സ്വത്തും, കാറും നൽകാമെന്ന് വീട്ടുകാർ സമ്മതിച്ചു. എന്നാൽ യുവാവ് വിവാഹത്തിൽ നിന്ന് പിൻമാറി. ഏറെ സ്‌നേഹിച്ചയാൾ പണം കൊണ്ട് തന്നെ അളന്നപ്പോൾ ഷഹന തകർന്നുപോയി.
എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന കുറിപ്പും ബാക്കിവച്ചാണ് ഷഹന യാത്രയായത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയിൽ മരുന്നു കുത്തിവച്ച് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കാണുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Discussion about this post