ന്യൂഡൽഹി: രാജ്യത്ത് 100 വെബ് സൈറ്റുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. നിക്ഷേപ, വായ്പ് തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരിക്കുന്നത്. ലോൺ അപ്പുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രത്തിൻറെ നടപടി.
വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുകയും പണമൊഴുക്ക് മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിൽ പ്രവർത്തിക്കുന്നതുമായ സൈറ്റുകൾക്കുമെതിരെയാണ് പ്രധാനമായും നടപടി എടുത്തിരിക്കുന്നത്.
നിക്ഷേപ തട്ടിപ്പുകൾ നടത്തുന്ന സൈറ്റുകൾ ഇന്ത്യൻ ഐഡന്റിറ്റിയിലാണ് അവതരിപ്പിക്കുന്നതെങ്കിലും ആത്യന്തികമായി വരുമാനം ചൈനീസ് ഓപ്പറേറ്റർമാരുടെയും മറ്റും കൈകളിലേക്കാണ് ഒഴുകിക്കൊണ്ടിരുന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം വ്യാജ സൈറ്റുകൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതായുള്ള കണ്ടെത്തലിനെ തുടർന്നാണ് നടപടി.
വിദേശ ബന്ധമുള്ള കൂടുതൽ ആപ്പുകൾ ബ്ലോക്ക് ചെയ്യുന്ന നടപടികളും ആരംഭിച്ചു.
Discussion about this post