കൊച്ചി: അമൃതേശ്വര ഭൈരവൻ എന്ന ശിവരൂപം സ്വന്തമാക്കി നടൻ മോഹൻലാൽ. വെള്ളറട നാഗപ്പൻ എന്ന ശില്പിയാണ് ശിവരൂപം നിർമ്മിച്ചത്. അമൃത് സ്വയം അഭിഷേകംചെയ്യുന്ന ശിവഭഗവാന്റെ അത്യപൂർവഭാവമുള്ള പ്രതിഷ്ഠയാണ് തടിയിൽ പണിയിച്ചത്.
വർഷങ്ങൾക്ക് മുൻപ് ശ്രീനഗറിലെ യാത്രയ്ക്കിടെ കൽമണ്ഡപത്തിൽ കണ്ട രൂപം താരത്തിനെ ആകർഷിക്കുകയായിരുന്നു. കൊച്ചി കുണ്ടന്നൂരിലെ ഫ്ളാറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കുമ്പിളിന്റെ ഒറ്റത്തടിയിലാണ് ശില്പം നിർമിച്ചത്. മൊത്തം എട്ട് കൈകളാണ് അമൃതേശ്വരന്. ഇരു കൈകളിലും അമൃതകുംഭങ്ങൾ. ഇടതുകൈയിൽ അമൃതമുദ്രയും വലതുകൈയിൽ അക്ഷമാലയുമുണ്ട്. ഇന്ദുചൂടിയ ജട. പദ്മാസനസ്ഥിതി. ഈ അംഗവിന്യാസത്തോടെയുള്ള അഞ്ചരയടി ഉയരമുള്ള ശില്പം നാഗപ്പന്റെ വെള്ളാർ ദിവാ ഹാൻഡിക്രാഫ്റ്റിൽ മൂന്നുമാസത്തിലേറെയെടുത്താണ് പൂർത്തിയായത്.
Discussion about this post