തിരുവനന്തപുരം : കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. തിരുവനന്തപുരം അരുവിക്കരയിലാണ് കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികരായ 2 യുവാക്കൾ മരണപ്പെട്ടു.
വെള്ളനാട് നിന്നും കിഴക്കേക്കോട്ടയിൽ പോകുന്ന കെഎസ്ആര്‍ടിസി ബസാണ് ബൈക്കിൽ ഇടിച്ചത്. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. അരുവിക്കര സ്വദേശികളായ ഷിബിൻ (18), നിധിൻ (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടടുത്ത് ആയിരുന്നു അപകടം സംഭവിച്ചത്.
കെഎസ്ആർടിസി ബസിടിച്ച് പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അരുവിക്കരയിൽ നിന്നും വെള്ളനാട്ടേക്ക് പോവുകയായിരുന്നു യുവാക്കൾ ആണ് മരണപ്പെട്ടത്. മരിച്ച ഷിബിനും നിധിനും അയൽ വാസികളാണ്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.
Discussion about this post