തൃശ്ശൂർ: സംഗീത സംവിധായകൻ ഔസേപ്പച്ചന്റെ വീട്ടിൽ അതിഥിയായി എത്തി സുരേഷ് ഗോപി. ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിച്ചു. ബിജെപി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ കെ. കെ അനീഷാണ് സുരേഷ് ഗോപി ഔസേപ്പച്ചന്റെ വീട്ടിലെത്തിയ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.
ഔസേപ്പച്ചനും സുരേഷ് ഗോപിയും ഒന്നിച്ച് ഇരുന്ന് ആഹാരം കഴിക്കുന്നതിന്റെ വീഡിയോ ആണ് അനീഷ് കുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്. ഭക്ഷണം കഴിക്കുന്നതിനിടെ ഉണ്ണികളെ ഒരു കഥപറയാമെന്ന ഗാനവും ഇരുവരും ചേർന്ന് ആലപിക്കുന്നുണ്ട്. ഔസേപ്പച്ചൻ പാടുമ്പോൾ നമ്മുടെ ഹൃദയം പൊള്ളുമെന്നും സുരേഷ് ഗോപി പറയുന്നതായി വീഡിയോയിൽ കാണാം.
43 സെക്കന്റ് ദൈർഘ്യമേറിയ വീഡിയോ ആണ് അനീഷ് കുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്. സുരേഷ് ഗോപിയുടെ സന്ദർശന വേളയിൽ ഔസേപ്പച്ചന്റെ കുടുംബാംഗങ്ങളും വീട്ടിൽ ഉണ്ടായിരുന്നു. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരുന്നു അദ്ദേഹം വീട്ടിൽ നിന്നും മടങ്ങിയത്.
Discussion about this post