ന്യൂഡല്‍ഹി:ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ എല്ലാ ശനിയാഴ്ചകളും ഔദ്യോഗിക അവധി ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ). ഔദ്യോഗികമായ നിര്‍ദ്ദേശം കേന്ദ്ര ധനമന്ത്രാലയമാണ് പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചത്.
2015 മുതല്‍ ഇന്ത്യയിലെ ബാങ്കുകള്‍ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെ ശനിയാഴ്ചകളിലാണ് പൊതു അവധി നല്‍ക്കിയിരുന്നത്. എന്നാല്‍ ഒരു മാസത്തില്‍ എല്ലാ ശനിയാഴ്ച്ചകളിലും അവധി നല്‍ക്കണമെന്നാണ് ഐബിഎയുടെ ആവശ്യം.ഇത് സംബന്ധിച്ച നിര്‍ദ്ദേശം ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആഴ്ചയില്‍ അഞ്ച് ദിവസത്തെ പ്രവൃത്തി വേണമെന്ന ആവശ്യം വളരെ നീണ്ടതാണ്, പ്രത്യേകിച്ച് പൊതു ബാങ്കുകളില്‍ നിന്ന് എന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിര്‍ദേശം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ ധനമന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല. അംഗീകാരം ലഭിച്ചാല്‍ പ്രവര്‍ത്തന ദിവസങ്ങളില്‍ ജോലി സമയം വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.
Discussion about this post