എറണാകുളം: ആലുവയിൽ ഹോട്ടലിൽ നിന്നും അൽഫാം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പറവൂർ കവലയിലെ ബിരിയാണി മഹൽ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടത്.
അൽഫാമിനൊപ്പം കഴിച്ച മയോണൈസ് ആണ് പ്രശ്നം ആയത് എന്നാണ് സൂചന. അൽഫാം മാത്രം കഴിച്ചവർക്ക് കാര്യമായ കുഴപ്പമില്ല. കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്. രാവിലെയോടെ വയറിളക്കവും ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും പ്രകടമാകുകയായിരുന്നു. ഇതേ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ നിരവധി പേർ ചികിത്സ തേടി.
സംഭവത്തിന് പിന്നാലെ മുനിസിപാലിറ്റി അധികൃതർ സ്ഥലത്തെത്തി ഹോട്ടലിൽ പരിശോധന നടത്തി.
Discussion about this post