കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച പരാമർശത്തിൽ തിരുത്തുമായി സുന്നിനേതാവ് നാസർ ഫൈസി കൂടത്തായി. എസ്.എഫ്.ഐയും സി.പി.എമ്മും ഡി.വൈ.എഫ്.ഐയും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെയ്ക്കുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞു.
എസ്.എഫ്.ഐ മിശ്രവിവാഹത്തിന് ക്യാമ്പയിൻ ചെയ്യുകയും ഡി.വൈ.എഫ്.ഐ അത് നടത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ എസ്.എഫ്.ഐയും സി.പി.എമ്മും മുസ്ലിം പെൺകുട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് അഭിപ്രായമില്ല. എല്ലാ മതവിശ്വാസികളിൽപ്പെട്ടവരെയും മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലിം പെൺകുട്ടികളുടെ കാര്യം മാത്രമാണ് ഞങ്ങൾ പറയുന്നത്, ഇത് ഞങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഞങ്ങൾ അതിനെ ഹൈലൈറ്റ് ചെയ്യുന്നു. മറ്റുള്ള വിശ്വാസികളുടെ കാര്യം അവർ പറയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീയും പുരുഷനും മിശ്രവിവാഹത്തിന് സ്വമേധയാ ഇറങ്ങി തിരിക്കുമ്പോൾ അതിന് സംരക്ഷണം നൽകേണ്ടത് പോലീസ് ഉൾപ്പടെയുള്ള സർക്കാർ സംവിധാനങ്ങളാണെന്നും അല്ലാതെ പാർട്ടിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post