ചെന്നൈ: താരദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടെയും ഇളയമകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
കാളിദാസും താരിണിയും പാർവ്വതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് ആനയിച്ചത്. മോതിര മാറ്റ ചടങ്ങിന് ശേഷം മാളവികയുടെ കണ്ണുനനയുന്നതും വിഡിയോയിൽ കാണാം. ഏറ്റവുമടുത്ത ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങുകൾ നടത്തിയതെന്നാണ് വിവരം.
അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. കാമുകന്റെ മുഖം കാണിക്കാതെയായിരുന്നു ആദ്യം മാളവിക തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരാളുടെ കൈ കോർത്ത് നിൽക്കുന്നതായിരുന്നു ചിത്രം. ഇതിന് താഴെ അളിയാ എന്ന് വിളിച്ച് കാളിദാസ് കമന്റിട്ടിരുന്നു. പിന്നീട് പേര് നൽകാതെ തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ മാളവിക പങ്കിട്ടു. ”എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാൾ ആശംസകൾ. എന്നും എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു’, എന്ന കുറിപ്പോടെ കാമുകന്റെ പിറന്നാൾ ദിനത്തിലായിരുന്നു ഫോട്ടോ പങ്കിട്ടത്.
ഒരു മാസം മുമ്പാണ് സഹോദരൻ കാളിദാസ് ജയറാമും തരിണിയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് 24കാരിയായ തരിണി.
Discussion about this post